ഒരു നനുത്ത സായംസന്ധ്യയിൽ ആ തടാകക്കരയിൽ അവൾ തനിച്ചിരുന്നു. ഓളങ്ങളെ തഴുകിയെത്തിയ ഇളം കാറ്റു അവളോട് ചോദിച്ചു: "ഹേയ് സുന്ദരി, എന്തേനീ ഏകയും വിഷാദയും ആയി കാണപ്പെടുന്നു?" സുന്ദരി: "നോക്കൂ ഇളംകാറ്റേ, ഈ ലോകം എത്ര ദുരിതഭരവും ദുഃഖമയവുമാണ്! എൻറെ വേദനകളിൽ നിന്നും എന്നെ മോചിപ്പിക്കൂ. എന്നെ ഒരു കൽപ്രതിമയാക്കൂ. " കാറ്റ്: തഥാസ്തു!! അടുത്ത നിമിഷം അവൾ ഒരു മനോഹരമായ പ്രതിമയായി മാറി. എവിടെ നിന്നോ പറന്നു വന്ന ഒരു കാക്ക ആ കൽപ്രതിമയുടെ തലയിൽ കാഷ്‌ടിച്ചു !!!
മഴ..എന്നുമെന്റെ ആത്മാവിനെ തൊട്ടുണര്‍ത്തുന്ന മഴ...പുത്തനുടുപ്പിട്ട് പുസ്തകസഞ്ചിയുമായി പുതുവര്‍ഷത്തില്‍ സ്കൂളിലേക്കു പോകുന്ന കുട്ടിയുടെ ആഹ്ലാദമായ് ഇടവപ്പാതി..കനത്തുമൂടിക്കെട്ടി, തുള്ളിക്കൊരു കുടമായ് പെയ്തിറങ്ങുന്ന കര്‍ക്കിടക മഴ..പിന്നെയൊരു നനുത്ത സ്നേഹസ്പര്‍ശമായ്, ചിലപ്പോള്‍ മുടിയഴിച്ചിട്ടൊരു താണ്ഡവമായ്, ജീവിതത്തിലെ സുഖ-ദുഖങ്ങള്‍ക്കു സാക്ഷിയായ് എന്റെ മഴ...മഴത്തുള്ളികള്‍!!