ഒന്നേ- രണ്ടേ-മൂന്നേ, കണ്ണന്റെ കൈയില്‍ നെയ്യപ്പം. കാ-കാ-കാ, കാക്ക കൊത്തി പോയി ങ്ങി-ങ്ങി-ങ്ങി, കണ്ണന്റെ കണ്ണില്‍ കണ്ണീര് അമ്മ വന്നു, കണ്ണ് തുടച്ചിട്ടുമ്മ വെച്ചു കവിളത്ത് ഒന്നേ- രണ്ടേ-മൂന്നേ: പിന്നേം കൈയില്‍ നെയ്യപ്പം!
മഴ..എന്നുമെന്റെ ആത്മാവിനെ തൊട്ടുണര്‍ത്തുന്ന മഴ...പുത്തനുടുപ്പിട്ട് പുസ്തകസഞ്ചിയുമായി പുതുവര്‍ഷത്തില്‍ സ്കൂളിലേക്കു പോകുന്ന കുട്ടിയുടെ ആഹ്ലാദമായ് ഇടവപ്പാതി..കനത്തുമൂടിക്കെട്ടി, തുള്ളിക്കൊരു കുടമായ് പെയ്തിറങ്ങുന്ന കര്‍ക്കിടക മഴ..പിന്നെയൊരു നനുത്ത സ്നേഹസ്പര്‍ശമായ്, ചിലപ്പോള്‍ മുടിയഴിച്ചിട്ടൊരു താണ്ഡവമായ്, ജീവിതത്തിലെ സുഖ-ദുഖങ്ങള്‍ക്കു സാക്ഷിയായ് എന്റെ മഴ...മഴത്തുള്ളികള്‍!!