ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജന്മം

വല്ലാതിരുണ്ട മാനവുമതി ഹുങ്കാരത്തൊ - ടലയും കാറ്റുമിടിമിന്നലും , ഇല്ലാ മധുവുമിപ്പൂക്കളിലിനി ദിനരാത്രങ്ങ ളെത്ര - പോക്കണമഹോ , ഇക്കാലവര്‍ഷം കാലമാകാന്‍ നല്ലോണമുണ്ടു പ ശിയെന്നാലുണ്ടോ അടങ്ങീ- ടുന്നതിതെന്നല്‍ കുളിര്‍ക്കുന്നു മേനിയെ; എന്നാലിനി ഭിക്ഷതെണ്ടാനിറങ്ങാമെന്നാലതും- വയ്യായി ജന്മമിനിയൊരു നാഴിക പോലുമുണ്ടോ? ഇല്ലാ നനഞ്ഞൊലിച്ചീടുമൊരില്ലവും, അവില്‍ക്കിഴി- യുമില്ലാ സതീര്‍ത്ധ്യനായ് വേണുവൂതുമക്കണ്ണനും ചൊല്ലാം പരമാര്‍ഥമെന്നാലാ വാല്‍ക്കിണ്ടിയിലെ കരടാമൊരു കരിവണ്ടു ഞാന്‍. അന്നൊരാ വസന്ത തുവില്‍ തന്‍ കൂട്ടൊരൊത്താ പുഷ്പരാജികളിലെത്ര രമിച്ചിരുന്നു! ആ മൃദുരോദനങ്ങളിലനിഞ്ഞിടാ മനവുമായ് മധുമത്തനായേറെ വിഹരിച്ചിരുന്നു. കാലചക്രമുരുണ്ടു പോയതി- വിവശചിത്തനായിന്നുഴറുന്നു ഞാന്‍ ഏഴുവര്‍ണ്ണവുമിഴുകി വിടര്‍ന്നൊരാ- വാനവില്‍ പൊലെയല്ലീ ജീവിതം!

തൂവല്‍ പൊഴിയുമ്പൊള്‍

പൂമൂടും കാട്ടിലൊരത്തിമരമു - ണ്ടത്തിമരമുണ്ടത്തിന്റെയെത്താ - കൊമ്പത്തൊരാണ്‍കിളി - യുണ്ടൊരു പെണ്‍കിളിയും . ആ മരച്ചില്ലമേല്‍ കൂടുകൂട്ടിയവര്‍ സ്നേഹമായങ്ങനെ വാഴും കാലം അന്നൊരുനാളിലായോതിയാ പെണ്‍കിളി അത്തിപ്പഴമിനി വയ്യ വയ്യ ! ചുണ്ടാകെ ചെടിക്കുന്നെന്‍ മനമാകെ മടുത്തിനി മറ്റൊരു നല്ല ഫലം കഴിക്കാം കേട്ടതു പാതിയും കേള്‍ക്കാത്തതും പാതി ആണ്‍കിളിയെങ്ങോ പറന്നു പോയി തന്‍ പ്രിയപ്രേയസി തന്നുടെയാഗ്രഹ - മേറ്റുവാനായി പറന്നു പൊങ്ങി . ദൂരെയാമാമലയ്ക്കപ്പുറമുണ്ടൊരു കാടതു തന്നില്‍ ഫലങ്ങളേറ്റം മാമ്പഴമുണ്ടു മല്‍ഗോവയുമുണ്ടല്ലോ എത്ര നാനാതരം ഫലങ്ങളയ്യാ ! എത്ര പെറുക്കിയെടുത്തിട്ടുമിഖനി - യിത്തിരിപോലും കുറയുന്നീല്ലാ , ഇപ്പൊഴാ കണ്‍കളില്‍ മിന്നുവതെന്തതാ - ര്‍ത്തിതന്‍ നേര്‍ത്ത കിരണമത്രെ ! കാല്‍ക്ഷണം പോലുമേ പാഴാക്ക വേണ്ടയി - തത്രയും തന്റേതു മാത്രമാക്കാമെന്നു - നിനച്ചവന്‍ വേലചെയ്തീടവേ കാലമതങ്ങനെ നീങ്ങിപ്പോയീ . മാനം കറുത്തതറിഞ്ഞതില്ലായവ - നിലകള്‍ കൊഴിഞ്ഞതറിഞ്ഞതില്ല . ഫലങ്ങളനവധി കൊത്തിപ്പെറുക്കിയിട്ടാ - ക്കിളിയമ്പേ തളര്‍ന്നുപോയീ . മതിമതിയിതുമതിയെന്നു ...

മണ്ണും വിണ്ണും

വണ്ടേ വണ്ടേ കരിവണ്ടേ എങ്ങോട്ടേയ്ക്കു പോണു നീ പൂവുകള്‍ തോറും തേനുണ്ണാന്‍ പാറി പാറി പോണു ഞാന്‍ കാറ്റേ കാറ്റേ പൂങ്കാറ്റേ എങ്ങോട്ടേയ്ക്കു പോണു നീ നാടുകള്‍ തോറും പൂമണമേകാന്‍ തെന്നിത്തെന്നി പോണൂ ഞാന്‍ മുകിലേ മുകിലേ കാര്‍മുകിലേ എങ്ങോട്ടേയ്ക്കു പോണു നീ കാടും മേടും മഴയേകീടാന്‍ ചിറകുകള്‍ വീശി പോണൂ ഞാന്‍ അരുവീ അരുവീ തേനരുവീ എങ്ങോട്ടേയ്ക്കു പോണു നീ മണ്ണിതു മുഴുവന്‍ നീരേകീടാന്‍ ഓളം തല്ലി പോണൂ ഞാന്‍ മണ്ണും വിണ്ണും പുഴയും കാറ്റും വേലകള്‍ ചെയ്യാന്‍ പോകുന്നു. കുഞ്ഞേ നീയും പോവുക വേണം നിന്നുടെ വേലകള്‍ ചെയ്തീടാന്‍!