ശ ര ത് കാല ചന്ദ്രിക വാലിട്ടെഴുതിയ നനവുള്ള പൗർണമി രാവിൽ.. ഒരു മഞ്ഞുതുള്ളിപോൽ നിൻ മാറിലലിഞ്ഞു ഞാൻ ഒരു സുഖനിദ്രയിൽ ലയിച്ചു നിന്നു ... സഫലമീ ജന്മം , ധന്യമീ യാത്ര ജന്മജന്മാന്തര മോക്ഷമീ യാത്ര കറയിറ്റു വീഴുന്ന കാട്ടുപൂവിന്നൊരു പൂപ്പാലികയിലെ പുഷ്പമായി കറയിറ്റു വീഴുന്ന കാട്ടുപൂവിന്നൊരു പൂപ്പാലികയിലെ പുഷ്പമായി, കൃഷ്ണ തുളസിയായി അണകെട്ടി നിന്നൊരീ ദുർജലം നീയിന്നു വലംപിരി ശംഖിലെ തീർത്ഥമാക്കി അണകെട്ടി നിന്നൊരീ ദുർജലം നീയിന്നു വലംപിരി ശംഖിലെ തീർത്ഥമാക്കി, പുണ്യതീര്ഥമാക്കി സഫലമീ ജന്മം , ധന്യമീ യാത്ര ജന്മജന്മാന്തര മോക്ഷമീ യാത്ര ഈ വഴിത്താരയിൽ അനുഗമിക്കാം നിന്റെ ഇടംഭാഗം ചേർന്നു ധർമ്മമനുചരിക്കാം ശ ര ത് കാല ചന്ദ്രിക വാലിട്ടെഴുതിയ നനവുള്ള പൗർണമി രാവിൽ.. ഒരു മഞ്ഞുതുള്ളിപോൽ നിൻ മാരിലലിഞ്ഞു ഞാൻ ഒരു സുഖനിദ്രയിൽ ലയിച്ചു നിന്ന്... സഫലമീ ജന്മം , ധന്യമീ യാത്ര ജന്മജന്മാന്തര മോക്ഷമീ യാത്ര
മഴ..എന്നുമെന്റെ ആത്മാവിനെ തൊട്ടുണര്‍ത്തുന്ന മഴ...പുത്തനുടുപ്പിട്ട് പുസ്തകസഞ്ചിയുമായി പുതുവര്‍ഷത്തില്‍ സ്കൂളിലേക്കു പോകുന്ന കുട്ടിയുടെ ആഹ്ലാദമായ് ഇടവപ്പാതി..കനത്തുമൂടിക്കെട്ടി, തുള്ളിക്കൊരു കുടമായ് പെയ്തിറങ്ങുന്ന കര്‍ക്കിടക മഴ..പിന്നെയൊരു നനുത്ത സ്നേഹസ്പര്‍ശമായ്, ചിലപ്പോള്‍ മുടിയഴിച്ചിട്ടൊരു താണ്ഡവമായ്, ജീവിതത്തിലെ സുഖ-ദുഖങ്ങള്‍ക്കു സാക്ഷിയായ് എന്റെ മഴ...മഴത്തുള്ളികള്‍!!