ഉറുമ്പേ ഉറുമ്പേ ചൊട്ടനുറുമ്പേ എന്നെ കടിച്ചു പറിക്കല്ലേ ഉണ്ണിക്കൈയ്യുകള് നീറൂല്ലേയീ ഉണ്ണിക്കാലുകള്‍ നീറൂല്ലേ. മണ്ണിലിറങ്ങി കളിച്ചോട്ടേ ഞാന്‍ അപ്പോം ദോശേം ചുട്ടോട്ടേ ഉറുമ്പേ ഉറുമ്പേ ചൊട്ടനുറുമ്പേ നീ എന്നെ കടിച്ചു പറിക്കല്ലേ!
മഴ..എന്നുമെന്റെ ആത്മാവിനെ തൊട്ടുണര്‍ത്തുന്ന മഴ...പുത്തനുടുപ്പിട്ട് പുസ്തകസഞ്ചിയുമായി പുതുവര്‍ഷത്തില്‍ സ്കൂളിലേക്കു പോകുന്ന കുട്ടിയുടെ ആഹ്ലാദമായ് ഇടവപ്പാതി..കനത്തുമൂടിക്കെട്ടി, തുള്ളിക്കൊരു കുടമായ് പെയ്തിറങ്ങുന്ന കര്‍ക്കിടക മഴ..പിന്നെയൊരു നനുത്ത സ്നേഹസ്പര്‍ശമായ്, ചിലപ്പോള്‍ മുടിയഴിച്ചിട്ടൊരു താണ്ഡവമായ്, ജീവിതത്തിലെ സുഖ-ദുഖങ്ങള്‍ക്കു സാക്ഷിയായ് എന്റെ മഴ...മഴത്തുള്ളികള്‍!!