പൂമൂടും കാട്ടിലൊരത്തിമരമു - ണ്ടത്തിമരമുണ്ടത്തിന്റെയെത്താ - കൊമ്പത്തൊരാണ്‍കിളി - യുണ്ടൊരു പെണ്‍കിളിയും . ആ മരച്ചില്ലമേല്‍ കൂടുകൂട്ടിയവര്‍ സ്നേഹമായങ്ങനെ വാഴും കാലം അന്നൊരുനാളിലായോതിയാ പെണ്‍കിളി അത്തിപ്പഴമിനി വയ്യ വയ്യ ! ചുണ്ടാകെ ചെടിക്കുന്നെന്‍ മനമാകെ മടുത്തിനി മറ്റൊരു നല്ല ഫലം കഴിക്കാം കേട്ടതു പാതിയും കേള്‍ക്കാത്തതും പാതി ആണ്‍കിളിയെങ്ങോ പറന്നു പോയി തന്‍ പ്രിയപ്രേയസി തന്നുടെയാഗ്രഹ - മേറ്റുവാനായി പറന്നു പൊങ്ങി . ദൂരെയാമാമലയ്ക്കപ്പുറമുണ്ടൊരു കാടതു തന്നില്‍ ഫലങ്ങളേറ്റം മാമ്പഴമുണ്ടു മല്‍ഗോവയുമുണ്ടല്ലോ എത്ര നാനാതരം ഫലങ്ങളയ്യാ ! എത്ര പെറുക്കിയെടുത്തിട്ടുമിഖനി - യിത്തിരിപോലും കുറയുന്നീല്ലാ , ഇപ്പൊഴാ കണ്‍കളില്‍ മിന്നുവതെന്തതാ - ര്‍ത്തിതന്‍ നേര്‍ത്ത കിരണമത്രെ ! കാല്‍ക്ഷണം പോലുമേ പാഴാക്ക വേണ്ടയി - തത്രയും തന്റേതു മാത്രമാക്കാമെന്നു - നിനച്ചവന്‍ വേലചെയ്തീടവേ കാലമതങ്ങനെ നീങ്ങിപ്പോയീ . മാനം കറുത്തതറിഞ്ഞതില്ലായവ - നിലകള്‍ കൊഴിഞ്ഞതറിഞ്ഞതില്ല . ഫലങ്ങളനവധി കൊത്തിപ്പെറുക്കിയിട്ടാ - ക്കിളിയമ്പേ തളര്‍ന്നുപോയീ . മതിമതിയിതുമതിയെന്നു ...
മഴ..എന്നുമെന്റെ ആത്മാവിനെ തൊട്ടുണര്‍ത്തുന്ന മഴ...പുത്തനുടുപ്പിട്ട് പുസ്തകസഞ്ചിയുമായി പുതുവര്‍ഷത്തില്‍ സ്കൂളിലേക്കു പോകുന്ന കുട്ടിയുടെ ആഹ്ലാദമായ് ഇടവപ്പാതി..കനത്തുമൂടിക്കെട്ടി, തുള്ളിക്കൊരു കുടമായ് പെയ്തിറങ്ങുന്ന കര്‍ക്കിടക മഴ..പിന്നെയൊരു നനുത്ത സ്നേഹസ്പര്‍ശമായ്, ചിലപ്പോള്‍ മുടിയഴിച്ചിട്ടൊരു താണ്ഡവമായ്, ജീവിതത്തിലെ സുഖ-ദുഖങ്ങള്‍ക്കു സാക്ഷിയായ് എന്റെ മഴ...മഴത്തുള്ളികള്‍!!

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ