വല്ലാതിരുണ്ട മാനവുമതി ഹുങ്കാരത്തൊ-
ടലയും കാറ്റുമിടിമിന്നലും,ഇല്ലാ
മധുവുമിപ്പൂക്കളിലിനി ദിനരാത്രങ്ങളെത്ര-
പോക്കണമഹോ, ഇക്കാലവര്‍ഷം കാലമാകാന്‍
നല്ലോണമുണ്ടു പശിയെന്നാലുണ്ടോ അടങ്ങീ-
ടുന്നതിതെന്നല്‍ കുളിര്‍ക്കുന്നു മേനിയെ;
എന്നാലിനി ഭിക്ഷതെണ്ടാനിറങ്ങാമെന്നാലതും-
വയ്യായി ജന്മമിനിയൊരു നാഴിക പോലുമുണ്ടോ?
ഇല്ലാ നനഞ്ഞൊലിച്ചീടുമൊരില്ലവും, അവില്‍ക്കിഴി-
യുമില്ലാ സതീര്‍ത്ധ്യനായ് വേണുവൂതുമക്കണ്ണനും
ചൊല്ലാം പരമാര്‍ഥമെന്നാലാ വാല്‍ക്കിണ്ടിയിലെ
കരടാമൊരു കരിവണ്ടു ഞാന്‍.
അന്നൊരാ വസന്ത തുവില്‍ തന്‍ കൂട്ടൊരൊത്താ
പുഷ്പരാജികളിലെത്ര രമിച്ചിരുന്നു!
ആ മൃദുരോദനങ്ങളിലനിഞ്ഞിടാ മനവുമായ്
മധുമത്തനായേറെ വിഹരിച്ചിരുന്നു.
കാലചക്രമുരുണ്ടു പോയതി-
വിവശചിത്തനായിന്നുഴറുന്നു ഞാന്‍
ഏഴുവര്‍ണ്ണവുമിഴുകി വിടര്‍ന്നൊരാ-
വാനവില്‍ പൊലെയല്ലീ ജീവിതം!
ടലയും കാറ്റുമിടിമിന്നലും,ഇല്ലാ
മധുവുമിപ്പൂക്കളിലിനി ദിനരാത്രങ്ങളെത്ര-
പോക്കണമഹോ, ഇക്കാലവര്‍ഷം കാലമാകാന്‍
നല്ലോണമുണ്ടു പശിയെന്നാലുണ്ടോ അടങ്ങീ-
ടുന്നതിതെന്നല്‍ കുളിര്‍ക്കുന്നു മേനിയെ;
എന്നാലിനി ഭിക്ഷതെണ്ടാനിറങ്ങാമെന്നാലതും-
വയ്യായി ജന്മമിനിയൊരു നാഴിക പോലുമുണ്ടോ?
ഇല്ലാ നനഞ്ഞൊലിച്ചീടുമൊരില്ലവും, അവില്‍ക്കിഴി-
യുമില്ലാ സതീര്‍ത്ധ്യനായ് വേണുവൂതുമക്കണ്ണനും
ചൊല്ലാം പരമാര്‍ഥമെന്നാലാ വാല്‍ക്കിണ്ടിയിലെ
കരടാമൊരു കരിവണ്ടു ഞാന്‍.
അന്നൊരാ വസന്ത തുവില്‍ തന്‍ കൂട്ടൊരൊത്താ
പുഷ്പരാജികളിലെത്ര രമിച്ചിരുന്നു!
ആ മൃദുരോദനങ്ങളിലനിഞ്ഞിടാ മനവുമായ്
മധുമത്തനായേറെ വിഹരിച്ചിരുന്നു.
കാലചക്രമുരുണ്ടു പോയതി-
വിവശചിത്തനായിന്നുഴറുന്നു ഞാന്‍
ഏഴുവര്‍ണ്ണവുമിഴുകി വിടര്‍ന്നൊരാ-
വാനവില്‍ പൊലെയല്ലീ ജീവിതം!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ