ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സഫലമീ ജന്മം

ശ ര ത് കാല ചന്ദ്രിക വാലിട്ടെഴുതിയ നനവുള്ള പൗർണമി രാവിൽ.. ഒരു മഞ്ഞുതുള്ളിപോൽ നിൻ മാറിലലിഞ്ഞു ഞാൻ ഒരു സുഖനിദ്രയിൽ ലയിച്ചു നിന്നു ... സഫലമീ ജന്മം , ധന്യമീ യാത്ര ജന്മജന്മാന്തര മോക്ഷമീ  യാത്ര കറയിറ്റു  വീഴുന്ന കാട്ടുപൂവിന്നൊരു പൂപ്പാലികയിലെ പുഷ്പമായി കറയിറ്റു  വീഴുന്ന കാട്ടുപൂവിന്നൊരു പൂപ്പാലികയിലെ പുഷ്പമായി, കൃഷ്ണ തുളസിയായി അണകെട്ടി നിന്നൊരീ ദുർജലം നീയിന്നു വലംപിരി ശംഖിലെ തീർത്ഥമാക്കി അണകെട്ടി നിന്നൊരീ ദുർജലം നീയിന്നു വലംപിരി ശംഖിലെ തീർത്ഥമാക്കി, പുണ്യതീര്ഥമാക്കി സഫലമീ ജന്മം , ധന്യമീ യാത്ര ജന്മജന്മാന്തര മോക്ഷമീ  യാത്ര ഈ വഴിത്താരയിൽ അനുഗമിക്കാം നിന്റെ ഇടംഭാഗം ചേർന്നു ധർമ്മമനുചരിക്കാം ശ ര ത് കാല ചന്ദ്രിക വാലിട്ടെഴുതിയ നനവുള്ള പൗർണമി രാവിൽ.. ഒരു മഞ്ഞുതുള്ളിപോൽ നിൻ മാരിലലിഞ്ഞു ഞാൻ ഒരു സുഖനിദ്രയിൽ ലയിച്ചു നിന്ന്... സഫലമീ ജന്മം , ധന്യമീ യാത്ര ജന്മജന്മാന്തര മോക്ഷമീ  യാത്ര 
ഈയിടെയുള്ള പോസ്റ്റുകൾ

ചില ഭ്രാന്തൻ ചിന്തകൾ

ഒരു നനുത്ത സായംസന്ധ്യയിൽ ആ തടാകക്കരയിൽ അവൾ തനിച്ചിരുന്നു. ഓളങ്ങളെ തഴുകിയെത്തിയ ഇളം കാറ്റു അവളോട് ചോദിച്ചു: "ഹേയ് സുന്ദരി, എന്തേനീ ഏകയും വിഷാദയും ആയി കാണപ്പെടുന്നു?" സുന്ദരി: "നോക്കൂ ഇളംകാറ്റേ, ഈ ലോകം എത്ര ദുരിതഭരവും ദുഃഖമയവുമാണ്! എൻറെ വേദനകളിൽ  നിന്നും എന്നെ മോചിപ്പിക്കൂ. എന്നെ ഒരു കൽപ്രതിമയാക്കൂ. " കാറ്റ്: തഥാസ്തു!! അടുത്ത നിമിഷം അവൾ ഒരു മനോഹരമായ പ്രതിമയായി മാറി. എവിടെ നിന്നോ  പറന്നു വന്ന ഒരു കാക്ക ആ കൽപ്രതിമയുടെ തലയിൽ കാഷ്‌ടിച്ചു !!!

പ്രളയം

വിണ്ണിലന്നു നിറഞ്ഞൊരാ കരിമേഘ- മെങ്ങോ മാഞ്ഞുപോയെങ്കിലുമന്നു പെയ്ത മഴ തോര്‍ന്നതില്ലതു നിന്‍ കണ്ണുനീരായ് പൊഴിയുന്നിതോ? ഭൂമുകന്യതന്‍ നെടുവീര്‍പ്പുപോല്‍ അനന്തമായ് നീളുന്ന മിന്നല്‍പ്പിണരുകള്‍ അവളുടെ ആര്‍ത്തനാദത്തില്‍ കിടുങ്ങുന്നു, നടുങ്ങുന്നു വിണ്‍തലം ഇവിടെയീ തീരങ്ങളില്‍ അലതല്ലി- യാര്‍ക്കുന്നു പുഴകളും നദികളും മുത്തൊഴിഞ്ഞൊരാ ചിപ്പിപോല്‍ ആത്മാവു വേറിട്ട ചെറ്റക്കുടിലുകള്‍ പ്രൌഡിയില്‍ നിലകൊണ്ടൊരാ ഗോപുരമേറ്റകള്‍ തന്‍ കാല്‍ വിഴുങ്ങുവാനാര്‍ക്കുന്ന ജലപ്പിശാചുകള്‍ അകലെയിരമ്പുന്നോരിന്ത്യന്‍ മഹാസമുദ്രമോടിയണയുന്നിതാ വന്നടുത്തെന്നോ യാത്രാമുഹൂര്‍ത്തം വിടകൊള്‍കയോ നീ ചെന്നൈ നഗരമേ! കടപ്പാട്: 2008 നവംബറില്‍ ചെന്നൈ നഗരത്തെ വിറങ്ങലിപ്പിച്ച സൈക്ലൊണ്‍ മഴ.

ജന്മം

വല്ലാതിരുണ്ട മാനവുമതി ഹുങ്കാരത്തൊ - ടലയും കാറ്റുമിടിമിന്നലും , ഇല്ലാ മധുവുമിപ്പൂക്കളിലിനി ദിനരാത്രങ്ങ ളെത്ര - പോക്കണമഹോ , ഇക്കാലവര്‍ഷം കാലമാകാന്‍ നല്ലോണമുണ്ടു പ ശിയെന്നാലുണ്ടോ അടങ്ങീ- ടുന്നതിതെന്നല്‍ കുളിര്‍ക്കുന്നു മേനിയെ; എന്നാലിനി ഭിക്ഷതെണ്ടാനിറങ്ങാമെന്നാലതും- വയ്യായി ജന്മമിനിയൊരു നാഴിക പോലുമുണ്ടോ? ഇല്ലാ നനഞ്ഞൊലിച്ചീടുമൊരില്ലവും, അവില്‍ക്കിഴി- യുമില്ലാ സതീര്‍ത്ധ്യനായ് വേണുവൂതുമക്കണ്ണനും ചൊല്ലാം പരമാര്‍ഥമെന്നാലാ വാല്‍ക്കിണ്ടിയിലെ കരടാമൊരു കരിവണ്ടു ഞാന്‍. അന്നൊരാ വസന്ത തുവില്‍ തന്‍ കൂട്ടൊരൊത്താ പുഷ്പരാജികളിലെത്ര രമിച്ചിരുന്നു! ആ മൃദുരോദനങ്ങളിലനിഞ്ഞിടാ മനവുമായ് മധുമത്തനായേറെ വിഹരിച്ചിരുന്നു. കാലചക്രമുരുണ്ടു പോയതി- വിവശചിത്തനായിന്നുഴറുന്നു ഞാന്‍ ഏഴുവര്‍ണ്ണവുമിഴുകി വിടര്‍ന്നൊരാ- വാനവില്‍ പൊലെയല്ലീ ജീവിതം!

തൂവല്‍ പൊഴിയുമ്പൊള്‍

പൂമൂടും കാട്ടിലൊരത്തിമരമു - ണ്ടത്തിമരമുണ്ടത്തിന്റെയെത്താ - കൊമ്പത്തൊരാണ്‍കിളി - യുണ്ടൊരു പെണ്‍കിളിയും . ആ മരച്ചില്ലമേല്‍ കൂടുകൂട്ടിയവര്‍ സ്നേഹമായങ്ങനെ വാഴും കാലം അന്നൊരുനാളിലായോതിയാ പെണ്‍കിളി അത്തിപ്പഴമിനി വയ്യ വയ്യ ! ചുണ്ടാകെ ചെടിക്കുന്നെന്‍ മനമാകെ മടുത്തിനി മറ്റൊരു നല്ല ഫലം കഴിക്കാം കേട്ടതു പാതിയും കേള്‍ക്കാത്തതും പാതി ആണ്‍കിളിയെങ്ങോ പറന്നു പോയി തന്‍ പ്രിയപ്രേയസി തന്നുടെയാഗ്രഹ - മേറ്റുവാനായി പറന്നു പൊങ്ങി . ദൂരെയാമാമലയ്ക്കപ്പുറമുണ്ടൊരു കാടതു തന്നില്‍ ഫലങ്ങളേറ്റം മാമ്പഴമുണ്ടു മല്‍ഗോവയുമുണ്ടല്ലോ എത്ര നാനാതരം ഫലങ്ങളയ്യാ ! എത്ര പെറുക്കിയെടുത്തിട്ടുമിഖനി - യിത്തിരിപോലും കുറയുന്നീല്ലാ , ഇപ്പൊഴാ കണ്‍കളില്‍ മിന്നുവതെന്തതാ - ര്‍ത്തിതന്‍ നേര്‍ത്ത കിരണമത്രെ ! കാല്‍ക്ഷണം പോലുമേ പാഴാക്ക വേണ്ടയി - തത്രയും തന്റേതു മാത്രമാക്കാമെന്നു - നിനച്ചവന്‍ വേലചെയ്തീടവേ കാലമതങ്ങനെ നീങ്ങിപ്പോയീ . മാനം കറുത്തതറിഞ്ഞതില്ലായവ - നിലകള്‍ കൊഴിഞ്ഞതറിഞ്ഞതില്ല . ഫലങ്ങളനവധി കൊത്തിപ്പെറുക്കിയിട്ടാ - ക്കിളിയമ്പേ തളര്‍ന്നുപോയീ . മതിമതിയിതുമതിയെന്നു ...

മണ്ണും വിണ്ണും

വണ്ടേ വണ്ടേ കരിവണ്ടേ എങ്ങോട്ടേയ്ക്കു പോണു നീ പൂവുകള്‍ തോറും തേനുണ്ണാന്‍ പാറി പാറി പോണു ഞാന്‍ കാറ്റേ കാറ്റേ പൂങ്കാറ്റേ എങ്ങോട്ടേയ്ക്കു പോണു നീ നാടുകള്‍ തോറും പൂമണമേകാന്‍ തെന്നിത്തെന്നി പോണൂ ഞാന്‍ മുകിലേ മുകിലേ കാര്‍മുകിലേ എങ്ങോട്ടേയ്ക്കു പോണു നീ കാടും മേടും മഴയേകീടാന്‍ ചിറകുകള്‍ വീശി പോണൂ ഞാന്‍ അരുവീ അരുവീ തേനരുവീ എങ്ങോട്ടേയ്ക്കു പോണു നീ മണ്ണിതു മുഴുവന്‍ നീരേകീടാന്‍ ഓളം തല്ലി പോണൂ ഞാന്‍ മണ്ണും വിണ്ണും പുഴയും കാറ്റും വേലകള്‍ ചെയ്യാന്‍ പോകുന്നു. കുഞ്ഞേ നീയും പോവുക വേണം നിന്നുടെ വേലകള്‍ ചെയ്തീടാന്‍!

ചിത്രരചന

ആരോ എവിടെയോ പറഞ്ഞു, ജീവിതം ചിത്രരചന പോലെ ആണെന്ന്. നല്ല ചിത്രകാരന്‍ നല്ല ചിത്രം വരയ്ക്കുന്നു, മറിച്ചും. കുറെ റഫ് സ്കെച്ചുകള്‍ വരച്ചു പരിശീലനം നേടിയിട്ട് ഏറ്റവും മനോഹരമായത് ക്യാന്‍വാസില്‍ പകര്‍ത്താന്‍ കഴിഞ്ഞെങ്കില്‍ എന്നു ഞാന്‍ ആശിച്ചു പോയി, അല്ലെങ്കില്‍ വരച്ചതു വീണ്ടും മായ്ച്ചു വരയ്ക്കാന്‍ സാധിച്ചുവെങ്കില്‍, ഒരു മന്ത്രികനെ പോലെ? സ്ലേറ്റുപുസ്തകം നിറയെ വരകള്‍ കോറിയിട്ടിട്ട് അതു മായ്ക്കാന്‍ വെറ്റമഷിത്തുണ്ടില്ലാതെ നിറകണ്ണുകളോടെ അദ്ധ്യാപകനെ നോക്കുന്ന കൊച്ചുകുട്ടിയുടെ ഭാവവുമായി ഇവിടെ ഞാന്‍...പക്ഷേ, ആരെയാണു, എവിടേയ്ക്കാണ് ഞാന്‍ നോക്കുക?!